ഹോം › കേരളം

കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി പിടിയിൽ

By MJ Desk · 24 Apr 2025, 10:51 AM

കൊല്ലം കൊട്ടാരക്കരയിൽ എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് പിടിയിൽ. കരവാളൂർ വെസ്റ്റ് മേഖല സെക്രട്ടറി മുഹ്‌സിനാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 20.144 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. കൊല്ലം റൂറൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡിൽ കാറിൽ ഒരു സംഘം യുവാക്കളെത്തുകയായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്നവർ ബൈക്കിലെത്തിയ മുഹ്‌സിന് എംഡിഎംഎ കൈമാറി. ഈ സമയം ഇവിടെ എത്തിയ പോലീസിനെ കണ്ട് യുവാക്കൾ കാറിൽ രക്ഷപ്പെട്ടു. ബൈക്കിൽ ഇരിക്കുകയായിരുന്ന മുഹ്‌സിനെ പോലീസ് പിടികൂടി. വെഞ്ചേമ്പ് മാത്ര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ കൂടിയാണ് പ്രതി. തൗഫീഖ്, ഫയാസ്, മിൻഹാജ് എന്നിവരാണ് കാറിലുണ്ടായിരുന്നതെന്നും വിൽപ്പനക്കായാണ് എംഡിഎംഎ എത്തിച്ചതെന്നും മുഹ്‌സിൻ മൊഴി നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›