മലപ്പുറത്ത് ഗ്രാമസഭ നടക്കുന്നതിനിടെ തർക്കം; ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം പോത്തുകൽ പഞ്ചായത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. മുണ്ടേരിയിൽ ഗ്രാമസഭ നടക്കുന്നതിനിടെ തർക്കമുണ്ടാകുകയും അക്രമികൾ വെട്ടുകയുമായിരുന്നു. മുണ്ടേരി യൂനിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാനാണ് വെട്ടേറ്റത്.
 

മലപ്പുറം പോത്തുകൽ പഞ്ചായത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. മുണ്ടേരിയിൽ ഗ്രാമസഭ നടക്കുന്നതിനിടെ തർക്കമുണ്ടാകുകയും അക്രമികൾ വെട്ടുകയുമായിരുന്നു. മുണ്ടേരി യൂനിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാനാണ് വെട്ടേറ്റത്.

സാരമായി പരുക്കേറ്റ മുജീബിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്ത് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രദേശത്ത് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നു.