തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ-ആർ എസ് എസ് സംഘർഷം; നിരവധി പേർക്ക് പരുക്ക്

തിരുവനന്തുപരം മണികണ്ഠേശ്വരത്ത് ഡിവൈഎഫ്ഐ-ആർ എസ് എസ് സംഘർഷം. രാവിലെ ഡിവൈഎഫ്ഐ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഉയർത്തിയ പതാക ആർ എസ് എസ് പ്രവർത്തകർ തകർത്തതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.
 

തിരുവനന്തുപരം മണികണ്‌ഠേശ്വരത്ത് ഡിവൈഎഫ്‌ഐ-ആർ എസ് എസ് സംഘർഷം. രാവിലെ ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ഉയർത്തിയ പതാക ആർ എസ് എസ് പ്രവർത്തകർ തകർത്തതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്.

പോലീസിൽ പരാതി നൽകാൻ പോയ പ്രവർത്തകരെ മണികണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നിലിട്ട് ആർ എസ് എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വിനീത്, സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണ അടക്കം അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നാല് ബിജെപി പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. ബിജു, മധു, കണ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവസ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.