ഇ ബസ് വിവാദം: ചെന്നിത്തലയുടെ ആരോപണങ്ങൾ വ്യാജം; കരാർ ഒപ്പിട്ടിട്ടില്ല

സർക്കാരും കെ എസ് ആർ ടി സിയും ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ബസ് വാങ്ങിക്കാൻ കരാറിന്റെ ആവശ്യം പോലുമില്ലെന്നും ഡിപിആർ
 

സർക്കാരും കെ എസ് ആർ ടി സിയും ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ബസ് വാങ്ങിക്കാൻ കരാറിന്റെ ആവശ്യം പോലുമില്ലെന്നും ഡിപിആർ തയ്യാറാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പ്രൈസ് വാട്ടർ കൂപ്പറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയുന്നു. പ്രതിപക്ഷ നേതാവ് വസ്തുതകൾ വളച്ചൊടിച്ച് നിരന്തരം സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

ഇലക്ട്രിക് ബസിനെ കുറിച്ച് സാധ്യതാ പഠനത്തിനാണ് കമ്പനിയെ ഏൽപ്പിച്ചത്. ചെന്നിത്തലയുടെ പക്കലുള്ള സർക്കുലറിൽ തന്നെ അത് വ്യക്തമാണ്. സംസ്ഥാനത്തിന്റെ ഉന്നമനത്തിനായാണ് മുഖ്യമന്ത്രി നേരിട്ട് പദ്ധതി മോണിറ്റർ ചെയ്യുന്നത്. ടെൻഡർ ക്ഷണിക്കാതെ ജോലി ഏൽപ്പിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ പറയുകയാണ്. കൺസൾട്ടൻസിയെ തെരഞ്ഞെടുക്കാൻ ടെൻഡർ വിളിക്കേണ്ട കാര്യമില്ല

കൺസൾട്ടൻസി പട്ടിക തയ്യാറാക്കുന്നത് കേന്ദ്രമാണ്. കേന്ദ്ര സർക്കാരിന്റെ എം പാനൽ ലിസ്റ്റിൽ നിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന്റെ പേര് നീക്കിയിരുന്നില്ല. മറ്റ് നാല് കമ്പനികളും സേവനം ഏറ്റെടുക്കാൻ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ വാഹന രംഗത്ത് പ്രൈസ് വാട്ടറിനാണ് അനുഭവ പരിചയം

ഇതുവരെ ഒരു രൂപ പോലും പ്രൈസ് വാട്ടറിന് നൽകിയിട്ടില്ല. മൂവായിരം ബസ് വാങ്ങാനുള്ള ശേഷിയൊന്നും കെ എസ് ആർ ടി സിക്ക് ഇല്ലെന്നും സ്വിസ് കമ്പനിയുമായി കരാർ ഒപ്പിട്ടെന്ന വാർത്ത വ്യാജമാണെന്നും മന്ത്രി പറഞ്ഞു