തന്നെ മുൻനിർത്തിയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്: ശ്രീധരൻ

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയല്ല താനെന്നും എന്നാൽ തന്നെ മുൻനിർത്തിയാകും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും കഴിഞ്ഞാഴ്ച ബിജെപി അംഗത്വമെടുത്ത എൻജിനീയർ ഇ ശ്രീധരൻ. തന്നെ ചൊല്ലി ബിജെപിയിൽ ഒരു
 

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയല്ല താനെന്നും എന്നാൽ തന്നെ മുൻനിർത്തിയാകും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും കഴിഞ്ഞാഴ്ച ബിജെപി അംഗത്വമെടുത്ത എൻജിനീയർ ഇ ശ്രീധരൻ. തന്നെ ചൊല്ലി ബിജെപിയിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് ശ്രീധരൻ പറഞ്ഞു

മുഖ്യമന്ത്രി സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കാര്യങ്ങൾ വ്യക്തമാക്കിയതാണെന്നും ശ്രീധരൻ പറഞ്ഞു. ഇ ശ്രീധരനെ ബിജെപി സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായതോടെ സുരേന്ദ്രൻ വിദഗ്ധമായി നിലപാട് തിരുത്തുകയും ചെയ്തിരുന്നു

സുരേന്ദ്രനെ ആദ്യം പിന്തുണച്ച് രംഗത്തുവന്ന കേന്ദ്രമന്ത്രി വി മുരളീധരനും പിന്നീട് മലക്കം മറിഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിയുണ്ടായതോടെയാണ് ഇരുവരും നിലപാട് മറിച്ചത്.