രാജു നാരായണ സ്വാമിക്ക് പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം

അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ സർവീസിൽ തിരിച്ചെടുത്തു. പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. അനധികൃത അവധിയിലെന്ന് ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമിയെ പുറത്താക്കാൻ
 

അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമിയെ സർവീസിൽ തിരിച്ചെടുത്തു. പാർലമെന്ററികാര്യ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. അനധികൃത അവധിയിലെന്ന് ചൂണ്ടിക്കാട്ടി രാജു നാരായണ സ്വാമിയെ പുറത്താക്കാൻ സർക്കാർ നടപടി ആരംഭിച്ചിരുന്നു

ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച രാജു നാരായണ സ്വാമി കോടതിവിധിയുടെ ബലത്തിലാണ് സർവീസിലേക്ക് തിരികെയെത്തുന്നത്. നാളികേര വികസന ബോർഡിന്റെ ചെയർമാനായിരുന്ന രാജുനാരായണ സ്വാമിയെ 2019 മാർച്ച് 7ന് കേന്ദ്രസർക്കാർ നീക്കിയിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദേശം. എന്നാൽ രാജുനാരായണ സ്വാമി സർക്കാരിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല