സംഘപരിവാറിന്റെ 35ാമത്തെ സംഘടനയാണ് ഇ ഡിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിജയരാഘവൻ. കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെയാണ് പ്രതിഷേധം. അപകടകരമായ വീഴ്ചയാണ് നടക്കുന്നത്. ശരിയായ അന്വേഷണില്ല. ശരിയായ പ്രതികളില്ല. പൂർണമായ രാഷ്ട്രീയ ആവശ്യത്തിന് കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു കൊടകര കുഴൽപ്പണ കേസിൽ ബിജെപിക്ക് പങ്കുണ്ടെന്ന കാര്യം വ്യക്തമാണ്. പോലീസിന്റെ അന്വേഷണം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പകൽപോലെ വ്യക്തമായ കാര്യം ഒതുക്കി തീർക്കാനാണ് ശ്രമം. ഇത് അന്വേഷണ ഏജൻസികളുടെ പരാജയമാണെന്നും വിജയരാഘവൻ പറഞ്ഞു
ഇ ഡി സംഘപരിവാറിന്റെ 35ാമത്തെ സംഘടന; രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നു: വിജയരാഘവൻ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin