{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി കേസെടുത്തു; ഇസിഐആർ രജിസ്റ്റർ ചെയ്തു
 

 

ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇഡി ജോയന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റക്കേസ് ആയിട്ടാകും അന്വേഷണം നടക്കുക. 

ക്രൈംബ്രാഞ്ച് എഫ്‌ഐആറിലുള്ള മുഴുവൻ പേരെയും പ്രതികളാക്കി കൊണ്ടാണ് ഇ ഡിയുടെ അന്വേഷണം. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം തുടങ്ങുമെന്ന് ഇഡി നേരത്തെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട എഫ് ഐ ആറുകൾ ആവശ്യപ്പെട്ട് ഇ ഡി കോടതിയെ സമീപിച്ചിരുന്നു

കൊല്ലം വിജിലൻസ് കോടതി ഉത്തരവ് പ്രകാരമാണ് ഇ ഡി കേസെടുത്ത് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. എസ് ഐ ടിയുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്‌