{"vars":{"id": "89527:4990"}}

പോപുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി; 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
 

 

പോപുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി. കേരളത്തിലെ ഗ്രീൻവാലി അക്കാദമി അടക്കമുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 67 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ് ഡി പി ഐയുടെ ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. 

പന്തളത്തെ എജ്യുക്കേഷൻ ആൻഡ് കൾച്ചൾ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്ടെ വള്ളുവനാടൻ ട്രസ്റ്റ് ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാജ്യത്തിന് എതിരായി പ്രവർത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉപയോഗിച്ച് ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നുമാണ് പോപുലർ ഫ്രണ്ടിനെതിരായ കേസ്

2022ൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ കേന്ദ്രം നിരോധിച്ചിരുന്നു. 5 വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി.