ഹോം › കേരളം

മദ്യലഹരിയില്‍ എട്ടുവയസ്സുകാരിയെ ഇടിച്ച് തെറിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥന്‍

By MJ News Desk · 05 Jan 2025, 07:18 PM

മദ്യ ലഹരിയില്‍ ഡ്രൈവ് ചെയ്യുകയായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ കാറ് ഇടിച്ച് പെണ്‍കുട്ടിക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ വെള്ളിത്തുരുത്തിയിലാണ് സംഭവം. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി റോഡ് അരികിലൂടെ തിരിച്ചുവരികയായിരുന്ന പെണ്‍കുട്ടിയെയാണ് വാഹനം ഇടിച്ചത്. വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ എട്ടുവയസുകാരി പാര്‍വണയെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യആശുപത്രയിലാണ് പ്രവേശിപ്പിച്ചത്. കാര്‍ ഓടിച്ച കടങ്ങോട് സ്വദേശി ബോബനെ കുന്ദംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബാങ്ക് ഉദ്യോഗസ്ഥനാണ് ബോബന്‍. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസിന് സംശയമുണ്ട്. സ്‌റ്റേഷനിലത്തിച്ച് ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. പാവറട്ടിയില്‍വെച്ച് രാവിലെ മദ്യപിച്ചിരുന്നതായി കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇയാള്‍ സമ്മതിച്ചിരുന്നു. ആദ്യം കുന്ദംകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയ്ക്ക് 2.40ഓടെയാണ് സംഭവം. കടയില്‍നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുംവഴിയാണ് അപകടം. പാവറട്ടി ഭാഗത്തുനിന്ന് വന്ന കാര്‍ പിന്നില്‍നിന്ന് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#girl#Hospital#trissur

ബന്ധപ്പെട്ട വാർത്തകൾ

ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›