എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; സമാന്തര അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ
 

 

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കേന്ദ്ര ഏജൻസികളും സമാന്തര അന്വേഷണം ആരംഭിച്ചു. തീവെപ്പിന്റെ ആസൂത്രണത്തിലും പ്രേരണയിലും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ആശയങ്ങളുടെ വക്താവ് ആണോയെന്നും നിരീക്ഷിക്കുന്നുണ്ട്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കേസ് എൻഐഎ ഏറ്റെടുത്തേക്കും. 

അതേസമയം തീവ്രവാദ ബന്ധം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് കേരളാ പോലീസ് പറയുന്നത്. ഷാരുഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണൂരിലെ പമ്പിൽ നിന്നാണെന്ന് തെളിഞ്ഞു. ഈ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.