ഒറ്റപ്പാലത്ത് വയോധിക ദമ്പതികളെ വെട്ടിക്കൊന്നു, കൊച്ചുമകന് പരുക്ക്; ബന്ധുവായ യുവാവ് കസ്റ്റഡിയിൽ
Jan 19, 2026, 08:16 IST
പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ വയോധിക ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ എന്നിവരാണ് കൊല്ലപ്പെട്ടത്. അർധരാത്രി 12 മണിയോടെയാണ് സംഭവം. ഇവരുടെ വളർത്തുമകളുടെ നാല് വയസുകാരൻ മകനെ പരുക്കേറ്റ നിലയിലും കണ്ടെത്തിട്ടുണ്ട്
സംഭവത്തിൽ ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്
പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. പോലീസ് എത്തിയപ്പോഴേക്കും യുവാവ് പള്ളി ഖബർസ്ഥാനിലേക്ക് ഓടിരക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.