വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരുക്ക്
Sep 6, 2025, 12:49 IST
വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരുക്ക്. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ നാട്ടുകാർ ചേർന്ന് കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് സംഭവം
കാട്ടിക്കുളം ചേലൂർ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് ഒച്ചകേട്ട് പുറത്തിറങ്ങി ലൈറ്റ് അടിച്ചു നോക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ ചിന്നന്റെ ആറ് വാരിയെല്ലുകൾക്കും തോളിനും ഒടിവ് സംഭവിച്ചു. ചിന്നനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.