ഹോം › കേരളം

കോട്ടയം എരുമേലിയിൽ കടന്നൽ കുത്തേറ്റ് വയോധികയും മകളും മരിച്ചു; രണ്ട് പേർക്ക് പരുക്ക്

By MJ Desk · 06 Nov 2024, 05:39 PM

കോട്ടയം എരുമേലിയിൽ കടന്നൽ ആക്രമണത്തിൽ വയോധികയടക്കം രണ്ട് പേർ മരിച്ചു. എരുമേലി ഇഞ്ചക്കുഴി സ്വദേശിനി കുഞ്ഞുപെണ്ണ്, മകൾ തങ്കമ്മ എന്നിവരാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് രണ്ടുപേർ ചികിത്സയിലാണ് ചൊവ്വാഴ്ച പകൽ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇഞ്ചക്കുഴി കാവനാൽ വീടിന്റെ പറമ്പിലെ കുരുമുളക് ചെടിയിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടമാണ് വീട്ടുകാരെ ആക്രമിച്ചത്. കടന്നലുകളുടെ ആക്രമണത്തിൽ 108 വയസ്സുള്ള കുഞ്ഞു പെണ്ണിന് അടക്കം നാലുപേർക്കാണ് പരുക്കേറ്റത്. നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ കുഞ്ഞുപ്പെണ്ണിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു, തുടർന്ന് മരണം സംഭവിച്ചു. തൊട്ടുപിന്നാലെ ഗുരുതരാവസ്ഥയിൽ ആയിരുന്ന മകൾ തങ്കമ്മയും മരിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#wasp attack

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›