ഹോം › കേരളം

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു; യുവതിയും കുട്ടിയും തലനാരിഴക്ക് രക്ഷപ്പെട്ടു

By MJ Desk · 28 Nov 2024, 11:32 AM

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. തിരൂർ-താനൂർ റോഡിൽ പൂക്കയിൽ ടൗണിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സ്‌കൂട്ടർ ഓടിച്ചിരുന്ന ഒഴൂർ സ്വദേശിയായ യുവതിയും ഒപ്പമുണ്ടായിരുന്ന വിദ്യാർഥിയും തലനാരിഴക്ക് രക്ഷപ്പെട്ടു. സ്‌കൂൾ വിട്ട് എൽകെജി വിദ്യാർഥിയെ സ്‌കൂട്ടറിൽ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറിൽ നിന്ന് പുക ഉയർന്നതോടെ യുവതി വണ്ടി നിർത്തി കുട്ടിയെയും വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുകയായിരുന്നു. നാട്ടുകാർ വെള്ളമൊക്കെ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി. തുടർന്ന് തീ നിയന്ത്രണവിധേയമാക്കി. സ്‌കൂട്ടറിന്റെ ബാറ്ററിക്കാണ് തീപിടിച്ചതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#electric scooter fire accident

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›