ഹോം › കേരളം

പ്രകൃതിദുരന്തങ്ങള്‍ ആനയും നായയും പൂച്ചയുമെല്ലാം നേരത്തെ അറിയും

By News Desk · 30 Aug 2024, 11:16 PM

കോഴിക്കോട്: കാട്ടിലും നാട്ടിലുമുള്ള ജീവികളെല്ലാം പല കാര്യങ്ങളും നേരത്തെ അറിയാറുണ്ട്. അവര്‍ ഇതെല്ലാം അറിയുന്നത് കാലാവസ്ഥാ പ്രവചനമോ, ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളോ ഉണ്ടാവുന്നത് കൊണ്ടല്ല. കരയില്‍ ജീവിക്കുന്ന ജീവികളില്‍ പ്രകൃതിയുടെ സൂക്ഷ്മമായ മാറ്റങ്ങള്‍പോലും കൃത്യമായി അറിയാന്‍ സാധിക്കുന്ന ജീവികളില്‍ ഒന്നാണ് ആന. വയനാട്ടില്‍ ദുരന്തം സംഭവിക്കുന്നതിന് മുന്‍പും ആനകള്‍ കൂട്ടത്തോടെ തങ്ങളുടെ വാസയിടങ്ങള്‍ ഉപേക്ഷിച്ച് വിദൂരതയിലേക്കു നടന്നുമറഞ്ഞിരുന്നു. പല പ്രകൃതി ദുരന്തങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമ്പോഴും അവയില്‍ ആനപോലുള്ള ജീവികള്‍ അകപ്പെടുന്നത് വിരളമാവുന്നത് അവ പ്രകൃതിയെ ആഴത്തില്‍ നിരീക്ഷിച്ച് ഭാവങ്ങള്‍ കൃത്യമായി പഠിച്ചെടുക്കുന്നത് കൊണ്ടാണ്. പാമ്പുകളും ഇക്കാര്യത്തില്‍ അഗ്രഗണ്യരാണ് ഭൂകമ്പംപോലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്ന വേളയില്‍ അവ മുന്‍കൂട്ടി തങ്ങളുടെ മാളങ്ങള്‍ ഉപേക്ഷിച്ച് പോകുന്നത് കാണാറുണ്ട്. പക്ഷിക്കൂട്ടങ്ങളും നായയും പൂച്ചയും ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുമെല്ലാം പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പ് അസ്വസ്ഥരാവുന്നതും ബഹളംവെയ്ക്കുന്നതുമെല്ലാം സാധാരണമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായി ഈ സാഹചര്യം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. ആദിവാസികള്‍ക്കെന്നെല്ല, പ്രകൃതിയെ അടുത്തറിഞ്ഞു ജീവിക്കുന്ന മനുഷ്യര്‍ക്കെല്ലാം ഇത്തരം ശേഷിയുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഈ ജീവികളില്‍ പലതിനും മനുഷ്യര്‍ക്ക് കാണാനാവാത്തത് കാണാനും കേള്‍ക്കാനാവാത്തത് കേള്‍ക്കാനും സാധിക്കുമെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഇവയില്‍ പലതിനും മനുഷ്യനേക്കാള്‍ പലമടങ്ങ് കാഴ്ചശേഷിയും കേള്‍വിശക്തിയും ഗന്ധങ്ങള്‍ പിടിച്ചെടുക്കാനുള്ള കഴിവുമുണ്ടെന്നതും തര്‍ക്കമില്ലാത്ത സത്യമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›