രണ്ട് വയസ്സുകാരൻ മകനെ ഉറക്കിക്കിടത്തി കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും റിമാൻഡിൽ
രണ്ട് വയസ്സുള്ള കുട്ടിയെ ഉറക്കിക്കിടത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ചെർപ്പുളശ്ശേരിയിലാണ് സംഭവം. പുലാക്കൽ മുഹമ്മദ് ബെൻഷാം, കാമുകി തൃക്കടീരി കീഴൂർറോഡ് പുത്തൻപീടികക്കൽ ഷഫ്നാത്ത് എന്നിവരാണ് റിമാൻഡിലായത്. ചൊവ്വാഴ്ച രാത്രിയാണ് ഷഫ്നാത്ത് ബെൻഷാമിനൊപ്പം ഒളിച്ചോടിയത്.
ഹോട്ടൽ ജീവനക്കാരനായ ഭർത്താവ് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യ വീട്ടിൽ ഇല്ലെന്ന് മനസ്സിലായത്. കുട്ടി മാത്രമാണ് മുറിയിലുണ്ടായിരുന്നത്. തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ബെൻഷാമിനൊപ്പം യുവതിയെ കണ്ടെത്തുകയും ചെയ്തു.
സ്റ്റേഷനിൽ ഹാജരായ ഷഫ്നാത്ത് ഭർത്താവിനൊപ്പം പോകാൻ തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.