യൂനിടാക് എംഡി സന്തോഷ് ഈപ്പനെതിരെ പുതിയ കേസെടുത്ത് ഇ ഡി; ഉടൻ ചോദ്യം ചെയ്യും

ലൈഫ് മിഷൻ പദ്ധതിയിൽ യൂനിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതി ചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. യുഎഇ കോൺസുലേറ്റ് ജനറൽ അടക്കമുള്ളവർക്ക് സന്തോഷ്
 

ലൈഫ് മിഷൻ പദ്ധതിയിൽ യൂനിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതി ചേർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. യുഎഇ കോൺസുലേറ്റ് ജനറൽ അടക്കമുള്ളവർക്ക് സന്തോഷ് ഈപ്പൻ കോഴ നൽകിയെന്ന് ഇ ഡി പറയുന്നു

വിദേശ കറൻസി കടത്തുന്നതിനായി സ്വപ്നയെ അടക്കം സന്തോഷ് ഈപ്പൻ സഹായിച്ചുവെന്നും ഇ ഡി പറയുന്നു. കേസിൽ സന്തോഷ് ഈപ്പനെ ഉടൻ ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് കൂടി ചേർത്താണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ സന്തോഷ് ഈപ്പൻ മാത്രമാണ് പ്രതിപട്ടികയിലുള്ളത്.