ഹോം › കേരളം

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും; രാജി സന്നദ്ധത അറിയിച്ചു

By MJ Desk · 31 Aug 2024, 10:15 AM

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിലാണ് നീക്കം. ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇപി ജയരാജൻ പങ്കെടുത്തേക്കില്ല. പ്രകാശ് ജാവേദ്കറുമായി ഇപി നടത്തിയ കൂടിക്കാഴ്ച മുന്നണിക്കുള്ളിൽ തന്നെ കടുത്ത അതൃപ്തിക്ക് വഴിവെച്ചിരുന്നു വിഷയം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചത്. സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഇന്ന് മുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് രാജി സന്നദ്ധത അറിയിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവേദ്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇപി ജയരാജൻ വെളിപ്പെടുത്തിയത്. തന്റെ മകന്റെ വീട്ടിൽ വന്ന് ജാവേദ്കർ കണ്ടിരുന്നുവെന്ന് ഇപി സമ്മതിക്കുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ep jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›