ഹോം › കേരളം

ആത്മകഥ വിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇപി ജയരാജൻ

By MJ Desk · 26 Nov 2024, 10:38 AM

ആത്മകഥാ വിവാദത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാർത്ത പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയിൽ ഇത്തരമൊരു വാർത്ത ലളിതമായി വരുമോയെന്ന ചോദ്യവും ഇപി ഉന്നയിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത വാർത്ത എല്ലാ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആർക്കും നൽകിയിട്ടില്ല. പാർട്ടിക്ക് അകത്തും പുറത്തും തന്നെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യം. വ്യക്തമായ സൂചന കിട്ടിയാൽ ഗൂഢാലോചനക്ക് പിന്നിൽ ആരാണെന്ന് പറയാം. ജാവദേക്കറുമായി ബന്ധപ്പെട്ട വാർത്ത വന്നതും ഇത്തരത്തിലാണെന്ന് ഇപി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്കെതിരായ ഫലമുണ്ടാക്കി. അതുവഴി എന്നെ പാർട്ടിക്കുള്ളിലും പുറത്തും പൊതു സമൂഹത്തിലും ആക്രമിക്കുക എന്ന ആസൂത്രിതമായ പദ്ധതിയാണ് അന്ന് നടപ്പാക്കിയത്. അതിന്റെ ആവർത്തനമാണ് ഇപ്പോഴുണ്ടായതെന്നും ഇപി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ep jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›