ഹോം › കേരളം

ഇപി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ കേസ്

By MJ Desk · 01 Jan 2025, 08:18 AM

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്‌സിന്റെ മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ കേസ്. എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിഎൻസ് 316, 318 വകുപ്പുകൾ, ഐടി ആക്ട് 79 എന്നീ വകുപ്പും പ്രകാരമാണ് കേസ്. കോട്ടയം ഈസ്റ്റ് പോലീസാണ് കേസെടുത്തത് കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ ചോർന്നത് ഡിസി ബുക്‌സിൽ നിന്ന് തന്നെയാണെന്ന് പോലീസ് റിപ്പോർട്ട് വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ഗൂഢാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നൽകിയാൽ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ടിൽ പറയുന്നത് ആത്മകഥാ വിവാദത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇപി നേരത്തെ പറയുന്നത്. എന്നാൽ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങനെ ഡിസിയിൽ എത്തിയെന്നത് ഇപ്പോഴും വ്യക്തതയില്ല. ഉപതെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ep jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›