ഹോം › കേരളം

ഇപി ജയരാജന്റെ ആത്മകഥാ വിവാദം; പബ്ലിക്കേഷൻസ് മേധാവിയെ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്തു

By MJ Desk · 26 Nov 2024, 08:38 AM

സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്‌സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എവി ശ്രീകുമാറിനെ ഡിസി ബുക്‌സ് സസ്‌പെൻഡ് ചെയ്തു. ജയരാജന്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിന്റെ ഉടമ രവി ഡിസിയിൽ നിന്ന് പോലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി ഇപി ജയരാജന്റെ ആത്മകഥയുടെ ചുമതലയുണ്ടായിരുന്ന ആളായിരുന്നു എ വി ശ്രീകുമാർ. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമാണ് സസ്‌പെൻഷൻ എന്നാണ് സൂചന. ഇന്നലെയാണ് പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തത് നടപടിക്രമങ്ങൾ പാലിച്ചേ തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളുവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമാണെന്നും ഡിസി ബുക്‌സ് ഇന്നലെ കുറിപ്പ് ഇറക്കിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#autobiography#dc books#ep jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›