ഹോം › കേരളം

ഇപി ജയരാജന്റെ ആത്മകഥാ വിവാദം: വിശദമായ അന്വേഷണത്തിന് പോലീസ്

By MJ Desk · 28 Nov 2024, 08:18 AM

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട് വ്യക്തതയില്ലെന്ന കാരണത്താൽ ഡിജിപി മടക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാർ ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നാണെങ്കിൽ അതിന് പിന്നിലെ ഉദ്ദേശ്യമെന്ത് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ആവശ്യം ഡിസി ബുക്‌സുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇപി ജയരാജൻ മൊഴി നൽകിയത്. പക്ഷേ തന്റെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ പക്കൽ എത്തിയെന്ന കാര്യത്തിൽ ഇപി വ്യക്തത നൽകിയിട്ടില്ല. ആത്മകഥയുടെ പകർപ്പ് എങ്ങനെ പുറത്തുപോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല അന്വേഷണ സംഘം നേരത്തെ രവി ഡിസിയുടെ മൊഴിയെടുത്തിരുന്നു. ഇപിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ കരാറില്ലെങ്കിലും ധാരണ ഉണ്ടായിരുന്നു എന്നാണ് രവി ഡിസി നൽകിയ മൊഴി

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#autobiography#ep jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›