എറണാകുളം മുളന്തുരുത്തിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
എറണാകുളം മുളന്തുരുത്തിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു പരുക്കേറ്റവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയൻകാവ്
May 16, 2020, 12:21 IST
എറണാകുളം മുളന്തുരുത്തിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു
പരുക്കേറ്റവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയൻകാവ് വളവിൽ വെച്ച് രാവിലെ ഒമ്പത് മണിക്കാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചത്
കോട്ടയം കടുത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശൻ എന്നിവരാണ് മരിച്ചത്. ടാറിംഗ് തൊഴിലാളികളാണ് ഇവർ. കോട്ടയത്ത് നിന്ന് ചോറ്റാനിക്കരയിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.