എറണാകുളം പാവക്കുളം ക്ഷേത്ര പരിസരത്ത് യുവതിയെ ആക്രമിച്ച 29 ബിജെപി പ്രവർത്തകർക്കെതിരെ കേസ്

എറണാകുളം കലൂർ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘ്പരിവാർ സംഘടിപ്പിച്ച സി എ എ അനുകൂല പരിപാടിയെ വിമർശിച്ചതിന്റെ പേരിൽ ആക്രമണത്തിനും അസഭ്യം വിളികൾക്കും യുവതി ഇരയായ സംഭവത്തിൽ
 

എറണാകുളം കലൂർ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘ്പരിവാർ സംഘടിപ്പിച്ച സി എ എ അനുകൂല പരിപാടിയെ വിമർശിച്ചതിന്റെ പേരിൽ ആക്രമണത്തിനും അസഭ്യം വിളികൾക്കും യുവതി ഇരയായ സംഭവത്തിൽ പോലീസ് കേസെടുത്തു. 29 ബിജെപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം പേയാട് സ്വദേശി ആതിരയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ എട്ടോളം വകുപ്പുകൾ ചുമത്തിയാണ് കേസ്.

പൗരത്വ ഭേദഗതി അനുകൂല പ്രസംഗത്തെ ചോദ്യം ചെയ്തിനാണ് സംഘ് വനിതകളടക്കമുള്ള അക്രമികൾ യുവതിയെ കയ്യേറ്റം ചെയ്തത്. ഇവരെ അസഭ്യം വിളിക്കുന്നതിന്റെ അടക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സിഎഎ അനൂകൂല പരിപാടിക്കിടെ വിമർശനവുമായി എത്തിയ യുവതിക്കെതിരെ ബിജെപി വ്യാവസായിക സെൽ കൺവീനർ സജിനിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിലും അന്വേഷണം നടന്നുവരികയാണ്‌