{"vars":{"id": "89527:4990"}}

അപേക്ഷയിൽ പിഴവ്: കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി
 

 

തദ്ദേശ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി പൂർത്തിയായപ്പോൾ കണ്ണൂർ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തള്ളി. അപേക്ഷയിലെ പിഴവിനെ തുടർന്നാണ് പത്രിക തള്ളിയത്. നേരത്തെ മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് എതിരുണ്ടായിരുന്നില്ല

മലപ്പട്ടം പഞ്ചായത്ത് 12ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സികെ ശ്രേയയുടെയും കണ്ണപുരം പഞ്ചായത്തിലെ പത്താം വാർഡ് സ്ഥാനാർഥി എംഎ ഗ്രേസിയുടെയും പത്രികകളാണ് തള്ളിയത്. ഇരുവരും കോൺഗ്രസ് സ്ഥാനാർഥികളാണ്. 

പത്രികയിൽ ഇവർ ചേർത്ത ഒപ്പ് വ്യാജമാണെന്ന് സൂക്ഷ്മപരിശോധനയിൽ തെളിയുകയായിരുന്നു. ശ്രേയയുടെ പത്രിക തള്ളിയതോടെ 12ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി എംവി ഷീനക്ക് എതിരാളിയില്ലാതായി. കണ്ണപുരത്ത് ഗ്രേസി പത്രികയ്‌ക്കൊപ്പം സത്യവാങ്മൂലം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.