{"vars":{"id": "89527:4990"}}

മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍: സ​ര്‍​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ആ​രം​ഭി​ച്ചു

 

എ​റ​ണാ​കു​ളം മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ പ്ര​തി​സ​ന്ധി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ആ​രം​ഭി​ച്ചു. മ​ന്ത്രി റോ​ജി എം. ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ര്‍​ച്ച ന​ട​ക്കു​ന്ന​ത്. സ​മ​ര​സ​മി​തി പ്ര​തി​നി​ധി​ക​ളും സ്ഥ​ലം ഉ​ട​മ​യാ​യ ക​ണ്ണോ​ട്ട് ശ​ങ്ക​ര​ന്‍ നാ​യ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും മു​ന്‍ എം​എ​ല്‍​എ പി.​വി. ശ്രീ​നി​ജ​നും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ജൂ​ണ്‍ 16 വ​രെ​യാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ നീ​ട്ടി വ​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ളെ സ്ഥ​ല​ത്ത് നി​ന്നും കു​ടി​യൊ​ഴി​പ്പി​ച്ച ശേ​ഷം മ​റ്റെ​വി​ടെ​യെ​ങ്കി​ലും പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ന്ന​തി നി​വാ​സി​ക​ള്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ത​ങ്ങ​ള്‍ സ്ഥ​ല​ത്ത് നി​ന്നും മാ​റി​പ്പോ​കി​ല്ല എ​ന്നാ​ണ് ഉ​ന്ന​തി നി​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

ഇ​ന്ന​ലെ​യാ​ണ് മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ജൂ​ണ്‍ 16 വ​രെ നീ​ട്ടി​യ​ത്. സ​ര്‍​ക്കാ​രി​ന്റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റി​സ് ടി.​ആ​ര്‍. ര​വി ഉ​ത്ത​ര​വി​ട്ട​ത്. പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള ആ​ത്മാ​ര്‍​ഥ​മാ​യ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​തി​നാ​യി ര​ണ്ടാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് മേ​യ് 25ന് ​സ​മ​യം ജൂ​ണ്‍ ഒമ്പത് വ​രെ നീ​ട്ടി​യി​രു​ന്നു.

എ​ന്നാ​ല്‍ ജൂ​ണ്‍ ഒ​മ്പ​തി​ന​കം കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് പെ​രു​മ്പാ​വൂ​ര്‍ മു​ന്‍​സി​ഫ് കോ​ട​തി ജൂ​ണ്‍ ഒ​ന്നി​ന് ഉ​ത്ത​ര​വി​ട്ട​തോ​ടെ ആ​ലു​വ റൂ​റ​ല്‍ എ​സ്പി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പാ​രി​യ​ത്തു​കാ​വ് പ​ട്ടി​ക​ജാ​തി ഉ​ന്ന​തി​യി​ലെ എ​ട്ട് കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.