ഹോം › കേരളം

മലയാള സിനിമയിലെ പിന്നണി ഗായികയും 2 ഗായകരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് കണ്ടെത്തൽ

By MJ Desk · 05 Mar 2025, 12:18 PM

മലയാള സിനിമയിലെ പിന്നണി ഗായികയും രണ്ട് ഗായകരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് കണ്ടെത്തൽ. കഴിഞ്ഞ മാസം നടത്തിയ പരിശോധനയുടെ പിന്നാലെയാണ് സിനിമാ മേഖലയിലെ കൂടുതൽ ലഹരി ബന്ധങ്ങൾ എക്‌സൈസ് കണ്ടെത്തിയത്. യുവ നടൻമാരിൽ പ്രമുഖരായ ഒരാളുടെ വാഹനത്തിൽ നിന്ന് ലഹരി ഉപയോഗത്തിന്റെ തെളിവുകളും എക്‌സൈസിന് ലഭിച്ചു നിലവിൽ പത്തിലധികം ഗായകരാണ് എക്‌സൈസ് നിരീക്ഷണത്തിലുള്ളത്. സംഗീത ലോകത്തെ നവതരംഗമായ ചില ഗായകർ ലഹരിയുടെ സ്ഥിരം ഉപയോക്താക്കളാണെന്ന് എക്‌സൈസ് കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം പിന്നണി ഗായകരിലേക്കും കേന്ദ്രീകരിച്ചത് ഒരു പിന്നണി ഗായിക സ്ഥിരമായി സ്റ്റേജ് ഷോകൾക്ക് മുമ്പ് ലഹരി ഉപയോഗിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു. പിന്നണി ഗായകരിൽ രണ്ട് യുവ ഗായകരും നിരോധിത ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനും കൂടുതൽ പരിശോധനകൾക്കും എക്‌സൈസ് അനുമതി തേടിയിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›