ഹോം › കേരളം

മണ്ഡലത്തിലെ പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കുന്നു; സ്പീക്കർക്ക് പരാതി നൽകി ചാണ്ടി ഉമ്മൻ

By MJ Desk · 30 Oct 2024, 12:37 PM

മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നുവെന്ന പരാതിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ. നിയമസഭാംഗമെന്ന നിലയിൽ കടുത്ത അവഹേളനം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മൻ സ്പീക്കർക്ക് പരാതി നൽകി. ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയിൽ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോട് കാണിച്ച അവഹേളനമാണെന്ന് ചാണ്ടി ഉമ്മൻ പറയുന്നു. വിഷയം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു ഉപജില്ലാ കലോത്സവ ഉദ്ഘാടനം, ഭിന്നശേഷി കലോത്സവം സമാപനം എന്നീ പരിപാടികളിൽ നിന്നാണ് സ്ഥലം എംഎൽഎയും സംഘാടക സമിതി രക്ഷാധികാരിയുമായ ചാണ്ടി ഉമ്മനെ ഒഴിവാക്കിയത്. രാവിലെ നടന്ന സമ്മേളനം മന്ത്രി വിഎൻ വാസവനും ഭിന്നശേഷി കലോത്സവ സമാപനം ഭിന്നശേഷി കമ്മീഷണർ ഡോ. പിടി ബാബുരാജുമാണ് ഉദ്ഘാടനം ചെയ്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#chandy oommen

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›