മരിച്ച എക്സൈസ് ഡ്രൈവറുടെ സമ്പർക്ക പട്ടിക വിപുലം; കണ്ണൂരിൽ അതീവ ഗുരുതരമായ സ്ഥിതിയെന്ന് മന്ത്രി ഇപി ജയരാജൻ
കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജൻ. കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമാണ്. മരണ കാരണത്തെ കുറിച്ച് പ്രത്യേക അന്വേഷണം
Jun 19, 2020, 11:59 IST
കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജൻ. കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരന്റെ സമ്പർക്കപ്പട്ടിക വിപുലമാണ്. മരണ കാരണത്തെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും ജയരാജൻ പറഞ്ഞു.
കണ്ണൂരിൽ ഇതുവരെ സമൂഹവ്യാപനമുണ്ടായിട്ടില്ല. എന്നാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓർമപ്പെടുത്തി. രോഗവ്യാപനം തടയാൻ പ്രവാസികളുടെ പരിശോധന മാത്രമാണ് മാർഗം. രാഷ്ട്രീയ മുതലെടുപ്പല്ല, ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു
എക്സൈസ് ഡ്രൈവറായിരുന്ന ബ്ലാത്തൂർ സ്വദേശി സുനിൽകുമാർ വ്യാഴാഴ്ചയാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്.