{"vars":{"id": "89527:4990"}}

കോട്ടക്കലിൽ പ്രവാസിയെ മർദിച്ച് പരുക്കേൽപ്പിച്ച സംഭവം; ആറ് പേർ കസ്റ്റഡിയിൽ
 

 

കോട്ടക്കലിൽ പ്രവാസിയെ മർദിച്ച കേസിൽ ആറ് പേർ കസ്റ്റഡിയിൽ. സഹോദരനുമായുണ്ടായ വാക്കേറ്റം ചോദ്യം ചെയ്തതിന് പിന്നാലെ വൈകുന്നേരമാണ് പറപ്പൂർ സ്വദേശി ഹാനിഷിന് മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ഹാനിഷ് ചികിത്സയിലാണ്

ഹാനിഷിന്റെ സഹോദരൻ സ്‌കൂൾ വിട്ട് വരുമ്പോൾ ഒരു സംഘവുമായി വാക്കേറ്റം നടന്നിരുന്നു. വാക്കേറ്റം അതിര് കടന്നപ്പോൾ മുതിർന്ന സഹോദരനായ ഹാനിഷിനെ വിവരം അറിയിച്ചു. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ സംഘം ഹാനിഷിനെ മർദിച്ചത്

തലയ്ക്കും ആന്തരികാവയവങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. പത്തിലധികം പേർ മാരകായുധങ്ങളുമായി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.