രാഹുൽ മാങ്കൂട്ടത്തിലിന്റെ ലാപ്‌ടോപ്പിനായി വ്യാപക പരിശോധന; അടൂരിലെ വീട്ടിലും തെരച്ചിൽ നടത്തി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ലാപ്ടോപ്പ് അടക്കം കണ്ടെത്താൻ വ്യാപക പരിശോധനയുമായി പ്രത്യേക അന്വേഷണ സംഘം. രാഹുലിന്റെ ലാപ്ടോപ്പിൽ നിർണായ വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്ഐടിയുടെ നിഗമനം. ലാപ്ടോപ്പ് കണ്ടെത്തുന്നതിനായി രാഹുലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ എസ്ഐടി പരിശോധന നടത്തി. പത്ത് മിനിറ്റോളം നേരമാണ് സംഘം വീട്ടിൽ തുടർന്നത്.
പരിശോധനാ സമയത്ത് രാഹുലിനെ കൊണ്ടുപോയിരുന്നില്ല. വീട്ടിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് അക്യുമെന്റുകൾ കണ്ടെത്താനായില്ല എന്നാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ക്ലബ്ബ് സെവനിൽ എത്തിയത്. രാഹുൽ തങ്ങിയ 408-ാം നമ്പർ മുറിയിൽ അടക്കം പരിശോധന നടന്നു.
്ഇവിടെ തെളിവെടുപ്പ് മണിക്കൂറുകൾ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുൽ പിന്നീട് ഹോട്ടലിൽ എത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലിൽ എത്തിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ രാഹുൽ മറുപടി പറഞ്ഞില്ല.