മൂന്നാം തരംഗത്തിലേക്കുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തിനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
 

തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തിനുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം. അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരൽ വേണ്ടെന്ന് വയ്ക്കണം. ഡെൽറ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിൻ്റെ ആവിർഭാവം തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലർത്തേണ്ട കാര്യമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടിപിആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിന് അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. എല്ലാവരും സഹകരിക്കണം. ലോക്ക് ഡൗൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണം. തീവ്രവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്‌കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതൽ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടിപിആറിന്റെ ഉയർച്ചാനിരക്കിൽ 15 ശതമാനം കുറവ് വന്നിട്ടുണ്ട്. കേസുകളുടെ വളർച്ചാനിരക്കിൽ 42 ശതമാനവും കുറവ് വന്നിട്ടുണ്ട്. ജൂൺ 11,12, 13 ദിവസങ്ങളിലെ പുതിയ കേസുകളിലെ ശരാശരി എണ്ണത്തെക്കാൾ 4.2 ശതമാനം കുറവ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉണ്ടായി. ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ 14.43 ശതമാനം കുറവാണ് ഉണ്ടായത്. 10.04 ശതമാനം കുറവ് ടിപിആർ നിരക്കിലും ഉണ്ടായിട്ടുണ്ട്. 40 ദിവസത്തോളം നീണ്ട ലോക്ക്‌ഡോണിനെ തുടർന്ന് രോഗവ്യാപനത്തിലെ കുറവ് കണക്കിലെടുത്ത് ഇളവുകൾ വരുത്തി നമ്മുടെ സംസ്ഥാനം മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.