{"vars":{"id": "89527:4990"}}

വ്യാജ ജി എസ് ടി തട്ടിപ്പ്: ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി
 

 

സംസ്ഥാനത്ത് വ്യാജ ജി എസ് ടി രജിസ്‌ട്രേഷൻ തട്ടിപ്പ് നടന്നുവെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. ഇതുവരെ ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി. വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് കൈമാറ്റം നടന്നതായി ധനമന്ത്രി ബാലഗോപാലും വ്യക്തമാക്കി

1100 കോടി രൂപ വ്യാജ ജി എസ് ടിയിലൂടെ തട്ടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. സെപ്റ്റംബർ 16ന് നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യാജ ജി എസ് ടി തട്ടിപ്പ് സ്ഥിരീകരിച്ചത്

അന്വേഷണം പുരോഗമിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. നിലവിലില്ലാത്ത സ്ഥാപനങ്ങളുടെ പേരിലും വ്യാജമായി ജി എസ് ടി ബിൽ നിർമിച്ച് നൽകിയ സ്ഥാപനങ്ങളെ നേരത്തെ കണ്ടെത്തിയിരുന്നു.