ബീവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിടുമെന്ന വാർത്ത വ്യാജം; നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ ബീവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിടുമെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി
 

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ ബീവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിടുമെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരളാ സ്റ്റേറ്റ് ബീവറേജസ് എം ഡി അറിയിച്ചു.

സമൂഹ മാധ്യമങ്ങൾ വഴിയാണ് സംസ്ഥാനത്തെ ബീവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിടുമെന്ന വാർത്ത പ്രചരിക്കുന്നത്. കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി ഭാഗത്തെ ബീവറേജസുകൾ താത്കാലികമായി അടച്ചിട്ടിരുന്നു.