കൊറോണ ചികിത്സിക്കാമെന്ന് വ്യാജൻ മോഹനന്റെ അവകാശവാദം; റെയ്ഡ് നടത്തി പോലീസും ഡിഎംഒയും

കൊവിഡ് 19 ചികിത്സിച്ച് ഭേദമാക്കുമെന്ന് വ്യാജ വൈദ്യൻ മോഹനന്റെ അവകാശവാദം. ഫേസ്ബുക്ക് വഴിയാണ് ഇയാൾ അവകാശവാദം ഉന്നയിച്ചത്. ഇതേ തുടർന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ പോലീസും ഡിഎംഒയും
 

കൊവിഡ് 19 ചികിത്സിച്ച് ഭേദമാക്കുമെന്ന് വ്യാജ വൈദ്യൻ മോഹനന്റെ അവകാശവാദം. ഫേസ്ബുക്ക് വഴിയാണ് ഇയാൾ അവകാശവാദം ഉന്നയിച്ചത്. ഇതേ തുടർന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ പോലീസും ഡിഎംഒയും റെയ്ഡ് നടത്തി. തൃശ്ശൂർ രായിരത്ത് ഹെറിറ്റേജിലാണ് റെയ്ഡ് നടക്കുന്നത്.

കൊവിഡ് 19ന് വ്യാജ ചികിത്സ ഈ വ്യാജവൈദ്യൻ നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. എന്ത് ചികിത്സയാണ് മോഹനൻ വൈദ്യർ ഇവിടെ നൽകുന്നതെന്ന വിവരങ്ങളാണ് ഡിഎംഒയും പോലീസും പരിശോധിക്കുന്നത്.

രായിരത്ത് ഹെറിറ്റേജ് ആയുർ റിസോർട്ട് എന്നിയിടത്തെ സഞ്ജീവനി ആയുർ സെന്ററിൽ ഇന്ന് ചികിത്സയുണ്ടാകുമെന്നാണ് ഇയാൾ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന വിവരം.

ചികിത്സാപ്പിഴവ് മൂലം കുട്ടി മരിച്ചതടക്കം നിരവധി പരാതികളാണ് ഈ വ്യാജവൈദ്യന്റെ പേരിൽ ഉയർന്നിട്ടുള്ളത്. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ഇയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയ വ്യാജൻ മോഹനൻ വീണ്ടും പഴയ പരിപാടി തുടരുകയാണ്‌