വ്യാജ വീഡിയോ കേസ്: ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം
 

 

വ്യാജ വീഡിയോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം. എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ ഷാജഹാൻ, റിപ്പോർട്ടർ നൗഫൻ ബിൻ യൂസഫ്, മറ്റൊരു ജീവനക്കാരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇവർക്ക് മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്

2022 നവംബർ 10ന് ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വാർത്തയിൽ 14കാരിയുടേതായി ചിത്രീകരിച്ച അഭിമുഖം വ്യാജമാണെന്ന കേസാണ് ഇവർക്കെതിരെയുള്ളത്. പിവി അൻവർ എംഎൽഎയുടെ പരാതിയിൽ വെള്ളയിൽ പോലീസാണ് കേസെടുത്തത്. 

പോക്‌സോയിലെ 19, 21, വകുപ്പുകൾ പ്രകാരവും വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ചു എന്നതാണ് കേസ്.