ഹോം › കേരളം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 560 രൂപ കുറഞ്ഞു

By MJ Desk · 09 Oct 2024, 01:35 PM

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,240 രൂപയിലേക്ക് എത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞു ഒരു ഗ്രാം സ്വർണത്തിന്റെ വില 7030 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം തുടങ്ങിയത് മുതൽ കുതിപ്പിലായിരുന്നു സ്വർണം. പല തവണ സ്വന്തം റെക്കോഡ് തിരുത്തി മുന്നേറിയ സ്വർണക്കുതിപ്പിന് തത്കാലം ഒരു ബ്രേക്ക് വന്നിരിക്കുകയാണ്. ആഗോള വിപണിയിൽ വില കുറഞ്ഞതാണ് രാജ്യത്തും സ്വർണ വില കുറയാൻ കാരണം. ഔൺസിന് 2,604 ലേക്ക് രാജ്യാന്തര വില കുറഞ്ഞിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവ് വരാത്തതും ഒരു തവണ കൂടി നിരക്ക് കുറയ്ക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്നതും വീണ്ടും സ്വർണവില കൂടാനിടയാക്കുമെന്നാണ് സൂചന.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gold price

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›