സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,520 രൂപയായി. 59,000ത്തിലേക്ക് കുതിക്കുന്നതിനിടെയാണ് നേരിയ ആശ്വാസമായി ഇന്ന് വിലയിൽ കുറവ് വന്നത് ഗ്രാമിന് 45 രൂപ കുറഞ്ഞ് 7315 രൂപയായി. ഈ മാസം തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് സ്വർണവില ഉയരുകയായിരുന്നു ശനിയാഴ്ച 58,880 രൂപയെന്ന പുതിയ റെക്കോർഡിലേക്ക് സ്വർണവില ഉയർന്നിരുന്നു. പിന്നീടാണ് വില താഴ്ന്നത്.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin