കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ചെങ്കിലും വിമർശനവുമായി പ്രതിപക്ഷം

കേന്ദ്രത്തിന്റെ കാർഷിക നിയമഭേദഗതിക്കെതിരായി സർക്കാർ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷം. അതേസമയം പ്രമേയത്തിൽ പ്രതിപക്ഷം ഭേദഗതി നിർദേശിച്ചു. പ്രധാനമന്ത്രി ഇതുവരെ ചർച്ചക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ
 

കേന്ദ്രത്തിന്റെ കാർഷിക നിയമഭേദഗതിക്കെതിരായി സർക്കാർ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷം. അതേസമയം പ്രമേയത്തിൽ പ്രതിപക്ഷം ഭേദഗതി നിർദേശിച്ചു. പ്രധാനമന്ത്രി ഇതുവരെ ചർച്ചക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ പ്രമേയത്തിൽ പ്രതിഷേധം ഉന്നയിക്കുന്നില്ല. ഇത് കൂട്ടിച്ചേർക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു

കർഷക സമരം രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും കെ സി ജോസഫ് പറഞ്ഞു. സഭ ചേരുന്നതിനുള്ള ആവശ്യം ഗവർണർ നിരാകരിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഗണനയുമാണ്. ഭൂരിപക്ഷമുള്ള മന്ത്രിസഭയുടെ തീരുമാനത്തെ എതിർക്കാൻ ഗവർണർക്ക് അവകാശമില്ല. അതിനെതിരെ ലഘുവായ പ്രതികരണമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്

നൂറ് ദിവസം മുമ്പ് പാസാക്കിയ നിയമത്തിനെതിരെ വളരെ വൈകിയാണ് കേരളം പ്രമേയം പാസാക്കുന്നതെന്നും കെ സി ജോസഫ് വിമർശിച്ചു. ലാഘവബുദ്ധിയോടെ പ്രമേയം പാസാക്കി പിൻമാറുകയാണ് സർക്കാർ ചെയ്യുന്നതെന്നും കെ സി ജോസഫ് പറഞ്ഞു.