ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി വിളിച്ചു കൊണ്ടുപോയ ഫാം ഉടമയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വനംവകുപ്പിനെതിരെ കുടുംബം ആരോപണവുമായി രംഗത്തുവന്നു. അരീയ്ക്കാക്കാവ്
 

ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി വിളിച്ചു കൊണ്ടുപോയ ഫാം ഉടമയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വനംവകുപ്പിനെതിരെ കുടുംബം ആരോപണവുമായി രംഗത്തുവന്നു.

അരീയ്ക്കാക്കാവ് പടിഞ്ഞാറേചരുവിൽ മത്തായി(39) ആണ് മരിച്ചത്. മത്തായിയെ വനപാലകർ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാര്യ ഷീബ ആരോപിച്ചു. വീട്ടിൽ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് വനപാലകർ മത്തായിയെ കൊണ്ടുപോയത്. മത്തായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫാമിലെ വേസ്റ്റ് വനത്തിൽ നിക്ഷേപിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു

ഫാം സ്ഥിതി ചെയ്യുന്ന കുടപ്പന വനമേഖലയിലെ വീട്ടിൽ താമസക്കാരില്ല. ആറ് മണിയോടെ സമീപവാസിയായ ഒരാളിനെ വിളിച്ച് കയറുമായി വരാൻ വനപാലകർ ആവശ്യപ്പെട്ടു. ഇയാൾ കയറുമായി എത്തിയപ്പോഴാണ് മത്തായി കിണറ്റിനുള്ളിൽ മരിച്ചു കിടക്കുന്നത് കണ്ടത്. നാട്ടുകാർ എത്തിയപ്പോഴേക്കും വനപാലകർ രക്ഷപ്പെടുകയും ചെയ്തു.