ഫാം ഉടമയുടെ മരണം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കും

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കും. ഇക്കാര്യത്തിൽ പോലീസ് നിയമോപദേശം തേടി.
 

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കും. ഇക്കാര്യത്തിൽ പോലീസ് നിയമോപദേശം തേടി. അന്വേഷണ സംഘം റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകും

മത്തായിയുടെ മരണത്തിൽ ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവിയോടും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോടും നിർദേശിച്ചിട്ടുണ്ട്.

കേസിൽ വനംവകുപ്പിന്റെ സാക്ഷിയായ അരുണിന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്നും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അരുണിന്റെ മൊഴിയെടുത്തിരുന്നു. മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം.