സിംഘുവിൽ കർഷകർക്ക് നേരെ വെടിവെപ്പ്; അക്രമി സംഘമെത്തിയത് കാറിൽ

കർഷക സമരഭൂമിയായ സിംഘുവിൽ കർഷകർക്ക് നേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് വെടിയുതിർത്തത്. പഞ്ചാബ് രജിസ്ട്രേഷൻ
 

കർഷക സമരഭൂമിയായ സിംഘുവിൽ കർഷകർക്ക് നേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് വെടിയുതിർത്തത്. പഞ്ചാബ് രജിസ്‌ട്രേഷൻ കാറിലാണ് അക്രമികളെത്തിയ്ത

അതേസമയം സമരം നൂറ് ദിവസം പിന്നിട്ട സാഹചര്യത്തിൽ കൂടുതൽ ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. വനിതാ ദിനമായ ഇന്ന് കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹി അതിർത്തികളിൽ മഹിളാ പഞ്ചായത്തുകൾ ചേരും. സിംഘു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.