ഹോം › കേരളം

ഫർസാനയുടെ മുഖമാകെ അടിച്ച് വികൃതമാക്കി; ഞാൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന ന്യായീകരണവും

By MJ Desk · 25 Feb 2025, 11:13 AM

വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുടുംബാംഗങ്ങളായ നാല് പേരെ കൊലപ്പെടുത്തിയത് കൂടാതെ കാമുകിയായ ഫർസാനയെയും വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് പ്രതി അഫാൻ കൊലപ്പെടുത്തിയിരുന്നു. അതിക്രൂരമായാണ് ഫർസാന കൊല്ലപ്പെട്ടതെന്നാണ് വിവരം അഞ്ചൽ കോളേജിലെ പിജി വിദ്യാർഥിനിയാണ് 20കാരിയായ ഫർസാന. പഠിക്കാൻ മിടുക്കിയായ കുട്ടി സമീപത്തെ കുട്ടികൾക്ക് ട്യൂഷനും എടുത്തിരുന്നു. വൈകിട്ട് മൂന്നര വരെ ഫർസാന സ്വന്തം വീട്ടിലുണ്ടായിരുന്നു. പിന്നാലെ അഫാൻ വന്ന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഫർസാനയെ നേരെ വീടിന്റെ മുകളിലെ നിലയിലേക്കാണ് അഫാൻ എത്തിച്ചത്. തുടർന്ന് മുനയുടെ ആയുധമുപയോഗിച്ച് തലയിൽ കുത്തി. മുഖമാകെ ചുറ്റിക കൊണ്ട് അടിച്ച് വികൃതമാക്കി. ഫർസാനയുടെ തലയ്ക്ക് പ്രതി തുരുതുരാ അടിച്ചെന്നാണ് പോലീസ് പറയുന്നത്. തലയിലെ മുറിവ് ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ട് വശത്തും നടുക്കും ചുറ്റിക കൊണ്ട് അടിച്ച പാടുമുണ്ട് താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. വെൽഡിംഗ് തൊഴിലാളിയായ സുനിലിന്റെ മകളാണ് ഫർസാന

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›