{"vars":{"id": "89527:4990"}}

കൊരട്ടിയിൽ കാർ മരത്തിലിടിച്ച് കയറി അച്ഛനും മകളും മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

 
തൃശ്ശൂർ കൊരട്ടിയിൽ നിയന്ത്രണം നഷ്ടമായ കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോൻ(42), ജോയ്‌ന(11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമംഗലത്ത് നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന കാർ യാത്രികരാണ് അപകടത്തിൽപ്പെട്ടത്. കെട്ടിട നിർമാണ തൊഴിലാളിയാണ് ജയ്‌മോൻ. പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത്. ജയ്‌മോന്റെ ഭാര്യ മഞ്ജു, മകൻ ജോയൽ, ബന്ധു അലൻ എന്നിവർക്കാണ് പരുക്കേറ്റത്. കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ജയ്‌മോൻ തന്നെയാണ് കാർ ഓടിച്ചിരുന്നത്.