ഹോം › കേരളം

തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു; രണ്ട് പേർക്ക് പരുക്ക്

By MJ Desk · 25 Feb 2025, 05:17 PM

തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു. ഉദുമൽപേട്ട-ദിണ്ടിഗൽ ദേശീയപാതയിൽ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം. റോഡിൽ നിർത്തിയിട്ട ലോറിയിലേക്ക് നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചുകയറുകയായിരുന്നു. മഞ്ചേരി തൃക്കലങ്ങോട് പൂളാങ്കുണ്ടിൽ തരകൻ മുഹമ്മദ് സദഖത്തുല്ല(32), മകൻ മുഹമ്മദ് ഹാദി(4) എന്നിവരാണ് മരിച്ചത്. ഭാര്യ സുഹ്‌റ(23), മകൾ ഐസൽ മഹ്‌റ(രണ്ടര) എന്നിവർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. മദ്രസാധ്യാപകനായ സദഖത്തുല്ല കുടുംബസമേതം തമിഴ്‌നാട്ടിലെ വിവിധ ആത്മീയ കേന്ദ്രങ്ങളിലേക്ക് പോയതായിരുന്നു. ലോറിയിലേക്ക് ഇടിച്ചുകയറി കാർ ക്രെയിനുപയോഗിച്ചാണ് വലിച്ചെടുത്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›