ഹോം › കേരളം

സ്‌കൂട്ടറിൽ വരവെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി; അച്ഛനും മകനും ഗുരുതര പരുക്ക്

By MJ Desk · 07 Mar 2025, 11:31 AM

വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരുക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ(56), മകൻ അനന്തു(27) എന്നിവർക്കാണ് പരുക്കേറ്റത്. ഷൊർണൂർ കുളപ്പുള്ളി യുപി സ്‌കൂളിന് മുന്നിൽ ഇന്ന് പുലർച്ചെ 5.15നാണ് സംഭവം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ താഴ്ന്നുകിടന്ന കേബിൾ മദൻ മോഹന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഇതോടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ മദൻമോഹന്റെ കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. അനന്തുവിന്റെ കൈയ്ക്കും കാലിനും പരുക്കേറ്റു. ഇരുവരെയും വാണിയംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›