എഫ്‌സിആർഎ ഭേദഗതി ന്യൂനപക്ഷ വേട്ടയ്ക്കുള്ള മാരക ആയുധം; കേന്ദ്രത്തിനെതിരെ 'ദീപിക' മുഖപ്രസംഗം
തിരുവനന്തപുരം: എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ) ഭേദഗതി ബില്‍ ന്യൂനപക്ഷ വേട്ടയ്ക്കുളള മറ്റൊരു മാരകായുധമാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമായിട്ടുപോലും ഒരു മറയുമില്ലാതെ ഇത്തരം അജണ്ടകള്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ ഇത് സൂചനയല്ല, കൃത്യമായ സന്ദേശമാണെന്നും ദീപിക കുറ്റപ്പെടുത്തി. 'സംഘപരിവാര്‍ ആക്രമണങ്ങള്‍, മതപരിവര്‍ത്തന നിരോധന നിയമം, എഫ്‌സിആര്‍എ, ന്യൂനപക്ഷ കമ്മീഷനിലെ അംഗത്വനിഷേധം.. ക്രൈസ്തവരെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ലെന്ന് പറയാനാവില്ല' എന്നും മുഖപ്രസംഗത്തില്‍ പരിഹാസം.
ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരമാണെന്നും ബിജെപി ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തലുണ്ട്. 'ഒരുവശത്ത് സംഘപരിവാറിന്റെ ആക്രമണങ്ങളും മറുവശത്ത് മതപരിവര്‍ത്തന നിരോധന നിയമവും, എഫ്‌സിആറ്#എ തുടങ്ങി ക്രൈസ്വര്‍ ഉള്‍പ്പെടെയുളള ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയുളള നിയമങ്ങളും ഭേദഗതികളും നടപ്പാക്കിക്കൊണ്ടിരിക്കെ ന്യൂനപക്ഷ കമ്മീഷന്‍ തന്നെ കേവലമൊരു ഔദ്യോഗികതയായി ചുരുങ്ങി': ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ 2020-ല്‍ കമ്മീഷനിലെ സ്ഥാനം ഒഴിഞ്ഞതുമുതല്‍ ക്രൈസ്തവ വിഭാഗത്തിന്റെ പ്രാതിനിധ്യം ഒഴിഞ്ഞുകിടക്കുകയാണെന്നും ആറുവര്‍ഷമായി ഇതാണ് സ്ഥിതിയെന്നും ദീപിക പറയുന്നു. എല്ലാ ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും വ്യക്തിഗത സാന്നിദ്ധ്യം നിയമപരമായി നിര്‍ബന്ധമില്ലെങ്കിലും തുല്യത ഉറപ്പുവരുത്തുന്നതിനും ക്രൈസ്തവരെ ദേശീയതലത്തില്‍ കേള്‍ക്കുന്നതിനും ക്രൈസ്തവ പ്രതിനിധിയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് സഭാ പ്രതിനിധികളടക്കം നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ കേന്ദ്രസര്‍ക്കാര്‍ ഒരു വിലയും കൊടുത്തില്ല. മതരാഷ്ട്രങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഏതൊരു വര്‍ഗീയവാദിക്കും ന്യൂനപക്ഷ വേട്ടയ്ക്ക് അവസരമൊരുക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയെ എന്നേ നോക്കുകുത്തിയാക്കി കഴിഞ്ഞു' എന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനം.
മുഖപ്രസംഗത്തിലെ പ്രധാന പോയിന്റുകൾ:
- ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷങ്ങളെ: സന്നദ്ധ സംഘടനകൾക്ക് ലഭിക്കുന്ന വിദേശ സഹായം തടയുന്നതിലൂടെ ക്രിസ്ത്യൻ മിഷനറിമാരുടെ കീഴിലുള്ള വിദ്യാലയങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ എന്നിവയുടെ പ്രവർത്തനം സ്തംഭിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
- ഭരണഘടനാ വിരുദ്ധം: ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
- സന്നദ്ധ മേഖലയുടെ തകർച്ച: ദശകങ്ങളായി സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് പുതിയ നിയമം വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.
വിമർശനത്തിന് പിന്നിൽ:
അടുത്തിടെ നിരവധി സന്നദ്ധ സംഘടനകളുടെ എഫ്‌സിആർഎ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഇതിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാണെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് സഭയുടെ ഔദ്യോഗിക വക്താവ് കൂടിയായ ദീപിക കടുത്ത നിലപാടുമായി രംഗത്തെത്തിയത്.
പ്രത്യാഘാതങ്ങൾ:
വാർത്താ സംഗ്രഹം: സന്നദ്ധ സംഘടനകളെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിനെതിരെ മതേതര വിശ്വാസികൾ ഒന്നിക്കണമെന്നും മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.
- ജീവകാരുണ്യ പ്രവർത്തനങ്ങൾ നിലയ്ക്കും: വിദേശ ഫണ്ടുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന സൗജന്യ ചികിത്സാ കേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇത് ബാധിക്കും.
- അന്താരാഷ്ട്ര തലത്തിൽ തിരിച്ചടി: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആഗോള ചർച്ചകൾക്ക് ഇത് വീണ്ടും തിരികൊളുത്തും.