നിർമാതാക്കളോട് മാപ്പ് ചോദിച്ച് ഷെയ്ൻ നിഗം; സംഘടനകൾക്ക് കത്ത് നൽകി

നിർമാതാക്കളുമായുള്ള വിഷയത്തിൽ മാപ്പ് ചോദിച്ച് നടൻ ഷെയ്ൻ നിഗം. മാപ്പ് ചോദിച്ചു കൊണ്ടുള്ള കത്ത് താരസംഘടനയായ എഎംഎംഎ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവക്ക് ഷെയ്ൻ അയച്ചു. വിഷയം
 

നിർമാതാക്കളുമായുള്ള വിഷയത്തിൽ മാപ്പ് ചോദിച്ച് നടൻ ഷെയ്ൻ നിഗം. മാപ്പ് ചോദിച്ചു കൊണ്ടുള്ള കത്ത് താരസംഘടനയായ എഎംഎംഎ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവക്ക് ഷെയ്ൻ അയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

എന്നാൽ കത്തിലുള്ളത് ഖേദപ്രകടനം മാത്രമാണെന്നും മാപ്പ് അംഗീകരിക്കില്ലെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാട് എടുത്തിരിക്കുന്നത്. വിവാദ പ്രസ്താവനയിൽ ഷെയ്ൻ നിഗം നേരത്തെയും ഖേദം പ്രകടിപ്പിച്ചിരുന്നു

നിർമാതാക്കളെ മനോരോഗികൾ എന്ന് ഷെയൻ നിഗം വിളിച്ചുവെന്നാണ് ആരോപണം. എന്നാൽ ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമാതാക്കൾക്ക് മനോവിഷമം ഉണ്ടോയെന്ന ചോദിച്ചപ്പോൾ മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. എന്റെ രീതിയിലുള്ള ചിരിച്ചു കൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയതെന്നും ഷെയ്ൻ പറയുന്നു