തൃശ്ശൂരിൽ ടയർ കടയുടമയെ വെടിവെച്ചു; മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ കൂർക്കഞ്ചേരിയിൽ ടയർ കടയുടമക്ക് നേരെ വെടിവെപ്പ്. പാലക്കാട് സ്വദേശിയായ മണികണ്ഠനാണ് വെടിയേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം പഞ്ചറായ ടയർ ഒട്ടിച്ചു നൽകാത്തതിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന്
 

തൃശ്ശൂർ കൂർക്കഞ്ചേരിയിൽ ടയർ കടയുടമക്ക് നേരെ വെടിവെപ്പ്. പാലക്കാട് സ്വദേശിയായ മണികണ്ഠനാണ് വെടിയേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം

പഞ്ചറായ ടയർ ഒട്ടിച്ചു നൽകാത്തതിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറയുന്നു. മണികണ്ഠന്റെ കാലിനാണ് വെടിയേറ്റത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. എയർ ഗൺ ഉപയോഗിച്ചായിരുന്നു വെടിവെപ്പ്.